‘സ​മ്മ​തി​ദാ​നം ന​മ്മു​ടെ അ​വ​കാ​ശം, ഭീ​തി കൂ​ടാ​തെ ജാ​ഗ്ര​ത​യാ​യി വോ​ട്ടു​ചെ​യ്യു​വി​ൻ’ എന്ന സ​ന്ദേ​ശ​വു​മാ​യി പ്ര​ണ​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​ല​ത്തൂ​രി​ൽ

ന​ട​ത്തി​യ സൈ​ക്കി​ൾ റാ​ലി

'എ​ല്ലാ​വ​രും വോ​ട്ട്​ ചെ​യ്യു​വി​ൻ', സൈ​ക്കി​ൾ റാ​ലി​യു​മാ​യി പ്ര​ണ​വ്​

ആ​ല​ത്തൂ​ർ: കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കി​ട​യി​ലും ഭീ​തി​കൂ​ടാ​തെ​യും ജാ​ഗ്ര​ത കൈ​വി​ടാ​തെ​യും വോ​ട്ടു ചെ​യ്യാ​ൻ ആ​ഹ്വാ​ന​വു​മാ​യി കൈ​ക​ളി​ല്ലാ​ത്ത ക​ലാ​കാ​ര​ൻ പ്ര​ണ​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​ല​ത്തൂ​ർ സൈ​ക്കി​ൾ റൈ​േ​ഡ​ഴ്സ് ക്ല​ബ് ബോ​ധ​വ​ത്ക​ര​ണ സൈ​ക്കി​ൾ റാ​ലി ന​ട​ത്തി. സ​മ​ന്വ​യ ആ​ർ​ട്സ് ആ​ൻ​ഡ്​ സ്പോ​ർ​ട്സ് ക്ല​ബി​െൻറ കീ​ഴി​ലു​ള്ള​താ​ണ് സൈ​ക്കി​ൾ റൈ​േ​ഡ​ഴ്സ് ക്ല​ബ്.

ആ​ല​ത്തൂ​ർ മു​ത​ൽ ക​ഴ​നി ചു​ങ്കം വ​രെ​യാ​ണ് ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്തി​യ​ത്. 'സ​മ്മ​തി​ദാ​നം ന​മ്മു​ടെ അ​വ​കാ​ശം, എ​ല്ലാ​വ​രും വോ​ട്ട് ചെ​യ്യു​വി​ൻ' എ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. ല​യ​ൻ​സ് ക്ല​ബ് മു​ൻ പ്ര​സി​ഡ​ൻ​റ്​ പോ​ൾ വ​ർ​ഗീ​സ് റാ​ലി ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്തു.

ന​സീ​ർ, കെ.​എ​സ്. ജെ​യിം​സ്, ന​ബീ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​ബീ​ൽ, റി​വി​ൻ, ന​സി​ർ, ഐ​ഷ, അ​ർ​ഷാ​ദ്, ആ​ഷി​ഫ്, റാ​ഫി, ആ​ദി​ൽ, പ്ര​സാ​ദ്, സു​ഹൈ​ൽ, ഗി​രീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - election awareness cycle rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.