മലമല്‍കാവിൽ നിരോധനം മറികടന്ന് യന്ത്രമുരള്‍ച്ച

ആ​ന​ക്ക​ര: മ​ല​മ​ല്‍കാ​വി​ൽ നി​രോ​ധ​നം മ​റി​ക​ട​ന്ന് ചെ​ങ്ക​ല്‍ ഖ​ന​നം നി​ര്‍ബാ​ധം തു​ട​രു​ന്ന​തി​നി​ടെ ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ളി​ല്‍ ദു​രി​ത​ത്തി​ലാ​യി വി​ദ്യാ​ർ​ഥി​ക​ൾ. പ​രീ​ക്ഷ കാ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ ദു​രി​ത​ത്തി​ലാ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അം​ഗീ​ക​രി​ച്ചി​​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രോ​ടു​ള്ള വാ​ശി തീ​ര്‍ക്കാ​നെ​ന്നോ​ണം തി​ങ്ക​ളാ​ഴ്ച​യും അ​ഞ്ച് യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ന​ധി​കൃ​ത ഖ​ന​നം. അ​തി​നി​ടെ ശ​ബ്ദം കേ​ള്‍ക്കു​മ്പോ​ള്‍ മാ​ന​സി​ക അ​സ്വാ​ഭാ​വി​ക​ത പ്ര​ക​ട​മാ​ക്കു​ന്ന ഒ​രു കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ള്‍ക്ക് മു​റി​യി​ല്‍ പൂ​ട്ടി​യി​ടേ​ണ്ടി​വ​ന്ന​താ​യും മ​റ്റു​കു​ട്ടി​ക​ള്‍ പൊ​ടി​പ​ട​ലം മൂ​ലം ശ്വാ​സ​കോ​ശ അ​സു​ഖ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച​താ​യും പ്ര​ദേ​ശ​വാ​സി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​ന​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, ഏ​ഴ് വാ​ര്‍ഡു​ക​ളി​ലാ​ണ് അ​ന​ധി​കൃ​ത ഖ​ന​നം.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് മു​ത​ല്‍ പ​ട്ടാ​മ്പി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി നി​രോ​ധ​ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും അ​തൊ​ന്നും വ​ക​വെ​ക്കാ​തെ അ​ന്ന് രാ​ത്രി​യും ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും പ്ര​വൃ​ത്തി തു​ട​ര്‍ന്നു. തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ്ര​ദേ​ശ​വാ​സി​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും മ​ജി​സ്ട്രേ​റ്റ് അ​വ​ധി​യി​ലാ​യി​രു​ന്നു. തു​ട​ര്‍ന്ന് ബാ​ലാ​വ​കാ​ശ ക​മീ​ഷ​നെ​യും ആ​ര്‍.​ഡി.​ഒ, ത​ഹ​സി​ല്‍ദാ​ര്‍, ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ​യും സ​മീ​പി​ച്ചെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​തെ കൈ​മ​ല​ര്‍ത്തി.

ആ​ന​ക്ക​ര​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ളു​ടെ​യും സ​ഹാ​യം തേ​ടി​യെ​ങ്കി​ലും നീ​തി​ക്കാ​യു​ള്ള ശ്ര​മ​ത്തി​ന് നി​സ്സ​ഹ​ക​ര​ണ​മാ​യി​രു​ന്നു ഫ​ലം. വീ​ടു​ക​ളു​ടെ 50 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ഖ​ന​നം പാ​ടി​ല്ല എ​ന്ന സു​പ്രീം​കോ​ട​തി വി​ധി​പോ​ലും മു​ഖ​വി​ല​ക്കെ​ടു​ക്കാ​ന്‍ ത​യാ​റ​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. അ​വ​സാ​ന​മാ​യി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Tags:    
News Summary - earth mining in malamal kavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.