ആലത്തൂർ: ടൗണിൽ കോർട്ട് റോഡിലും മെയിൻ റോഡ് ഭാഗങ്ങളിൽ മൂന്ന് ദിവസമായി കുടിവെള്ളമില്ല. ജനങ്ങൾ ദുരിതത്തിൽ. ദേശീയപാതയിലെ നിർമാണ പ്രവർത്തനം നടക്കുന്ന ഭാഗത്ത് പൈപ്പ് പൊട്ടിയതാണ് കാരണമെന്നാണ് അറിയുന്നത്.
പൊട്ടിയ പൈപ്പ് നന്നാക്കുന്നതിൽ വന്ന കാലതാമസവും ജലവിതരണം മുടങ്ങാൻ കാരണമായി. ടൗണിൽ പൈപ് വെള്ളത്തെ മാത്രം ആശ്രയിച്ചാണ് ജനങ്ങൾ കഴിയുന്നത്. പൊട്ടിയപൈപ്പ് നന്നാക്കിയതായും വെള്ളിയാഴ്ച രാത്രി വിതരണം പുനരാരംഭിക്കുമെന്നുമാണ് വിതരണ ചുമതലയുള്ള ഗ്രാമപഞ്ചായത്തധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.