വളർത്ത് പശു ഷോക്കേറ്റ് ചത്തു

തച്ചമ്പാറ: തീറ്റ തേടി ഇലക്ട്രിക് ട്രാൻസ്ഫോർമറിന് സമീപം മേയാൻ എത്തിയ വളർത്ത് പശു ഷോക്കേറ്റ് ചത്തു. തെക്കുംപുറം വളഞ്ഞ പാലം ഭാഗത്തെ പ്രതിരോധ വേലിയോ പാർശ്വഭിത്തിയോ നിർമിക്കാത്ത വൈദ്യുതി ട്രാൻസ്ഫോർമറിനരികിലാണ് സംഭവം.

തെക്കുംപുറം കുണ്ടിൽ ചന്ദ്രന്റെ ഒമ്പത് മാസം ഗർഭിണിയായ പശുവാണ് ചത്തത്. മഴ നനഞ്ഞ വള്ളി പടർപ്പ് സ്പർശിച്ചതാവാം ഷോക്കേൽക്കാൻ കാരണമെന്നാണ് സൂചന. തച്ചമ്പാറ സെക്ഷൻ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു.

Tags:    
News Summary - Domestic cow died of shock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.