പാലക്കാട്ട് പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നുവെച്ചതായി പരാതി

പാലക്കാട്: സ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നു വെച്ചതായി പരാതി. എടത്തറ സ്വദേശി ഷബാനയാണ് പരാതി നൽകിയത്. ശക്തമായ വയറുവേദനയെ തുടർന്ന് ശുചിമുറിയിൽ പോയപ്പോൾ വയറ്റിൽ നിന്ന് പഞ്ഞിക്കെട്ട് പുറത്തുവന്നുവെന്നാണ് പരാതി.

ഈ മാസം ഒമ്പതിനാണ് ഷബാനയെ പ്രസവത്തിനായി പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. 12ാം തീയതി ഷബാനയെ ഡിസ്ചാർജ് ചെയ്തു. ഈ സമയത്തെല്ലാം കഠിനമായ വയറുവേദനയായിരുന്നുവെന്ന് ഷബാന പറയുന്നു.

ഇന്ന് രാവിലെ ശുചിമുറിയിൽ പോയപ്പോഴാണ് 50 ഗ്രാം തൂക്കം വരുന്ന പഞ്ഞിക്കെട്ട് പുറത്തുവന്നത്. ശസ്‍ക്രിയക്കിടെ ഡോക്ടർമാർ മറന്നുവെച്ചതാണ് ഇതെന്നാണ് ഷബാനയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കും പൊലീസിനും ഷബാന പരാതി നൽകി. പരാതിയെ കുറിച്ച് പരിശോധിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    
News Summary - complaint against private hospital in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.