സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ്​ ഫലം: പാലക്കാട്​ ജില്ലക്ക് നൂറുമേനി നേട്ടം

പാ​ല​ക്കാ​ട്​: സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ലെ സ്​​കൂ​ളു​ക​ൾ 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ​താ​യി ജി​ല്ല സ​ഹോ​ദ​യ സ്​​കൂ​ൾ കോം​പ്ല​ക്​​സ്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ 500ൽ 499 ​മാ​ർ​ക്ക്​ നേ​ടി ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. ത​ത്ത​മം​ഗ​ലം ചി​ന്മ​യ വി​ദ്യാ​ല​യ​യി​ലെ എം.​എം. ശ്രേ​യ, എം. ​വി​സ്​​മ​യ എ​ന്നി​വ​രും ശ്രീ​കൃ​ഷ്​​ണ​പു​രം എ.​കെ സെൻറ്​ ഡൊ​മി​നി​ക്​ കോ​ൺ​വെ

ൻറ്​ ഇം​ഗ്ലീ​ഷ്​ മീ​ഡി​യം സ്​​കൂ​ളി​ലെ എ.​കെ. ഗാ​​യ​ത്രി​യു​മാ​ണ്​ നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. 500ൽ 497 ​മാ​ർ​ക്ക്​ നേ​ടി​യ പാ​ല​ക്കാ​ട്​ ല​യ​ൺ​സ്​ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി ശ്രേ​യ പ​ദ്മ​കു​മാ​റി​നാ​ണ്​ ര​ണ്ടാം സ്ഥാ​നം. എ​ല്ലാ സ്​​കൂ​ളു​ക​ൾ​ക്കും മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ മി​ക​ച്ച വി​ജ​യ​മാ​ണ്​ ഇ​ക്കു​​റി​യെ​ന്ന്​ സ​ഹോ​ദ​യ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഷാ​ജി കെ. ​ത​യ്യി​ലും സെ​ക്ര​ട്ട​റി സി.​വി. പ്രേം​ജി​ത്തും അ​റി​യി​ച്ചു.  

Tags:    
News Summary - CBSE Class X Result: District A hundredfold gain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.