ദേശീയപാത തച്ചമ്പാറ മുള്ളത്തുപാറയിൽ അപകടത്തിൽപെട്ട കാർ
Posted On
date_range Updated On
date_range പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കാറപകടം; യുവാവിന് പരിക്ക്
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ തച്ചമ്പാറക്കടുത്ത് മുള്ളത്തുപാറ വളവിൽ നിയന്ത്രണംവിട്ട കാർ പാതവക്കിലെ ബാരിക്കേഡിലിടിച്ച് കാർ യാത്രക്കാരന് പരിക്ക്. തെങ്കര സ്വദേശി റഫീഖിനാണ് (32) പരിക്കേറ്റത്.
യുവാവിനെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട്ടുനിന്ന് മണ്ണാർക്കാട്ടേക്ക് വന്ന കാറാണ് എതിരെ വന്ന വാഹനത്തിന് അരിക് കൊടുക്കാനുള്ള ശ്രമത്തിനിടെ അപകടത്തിൽപെട്ടത്.
തിങ്കളാഴ്ച വൈകീട്ട് 4.45നാണ് സംഭവം. അപകടത്തിൽ കാറും ബാരിക്കേഡും തകർന്നു. ദേശീയപാതയിൽ അപകടം പതിവായ പ്രധാന വളവാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.