ഒ​രു മാ​സം മു​മ്പ് ഉദ്ഘാടനംചെയ്ത മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത്ബ​സ് സ്റ്റാ​ൻ​ഡ്

മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡ് കൈ​യൊ​ഴി​ഞ്ഞ് ബ​സു​ക​ൾ

മു​ണ്ടൂ​ർ: മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡ് സ്വ​കാ​ര്യ ബ​സു​ക​ൾ വീ​ണ്ടും കൈ​യൊ​ഴി​ഞ്ഞ​തോ​ടെ യാ​ത്ര​ക്കാ​ർ ത്രി​ശ​ങ്കു​വി​ൽ. ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, എം.​എ​ൽ.​എ​മാ​രു​ടെ ഫ​ണ്ടു​ൾ​പ്പെ​ടെ ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പി​ങ് കോം​പ്ല​ക്സ് ഒ​രു മാ​സം മു​മ്പ് ത​ദ്ദേ​ശ​മ​ന്ത്രി എം.​ബി. രാ​ജേ​ഷ് നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്. ഉ​ദ്ഘാ​ട​നാ​ന​ന്ത​രം സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ പ്ര​വേ​ശി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഇ​ട​പെ​ട്ടു.

ഒ​രാ​ഴ്ച പ്ര​ശ്ന​ത്തി​ൽ പൊ​ലീ​സ് ഇ​ട​പെ​ട്ട​തോ​ടെ ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ ക​യ​റി യാ​ത്ര​ക്കാ​രെ ക​യ​റ്റി പോ​യി. ര​ണ്ടാ​ഴ്ച പി​ന്നി​ട്ട​തോ​ടെ ചി​ല ബ​സു​ക​ൾ ക​യ​റാ​താ​യി. ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​റി​ക​ളും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും സ്റ്റാ​ൻ​ഡ് കൈ​യേ​റു​ന്ന സാ​ഹ​ച​ര്യ​വും ഉ​ണ്ട്. ആ​വ​ശ്യ​ത്തി​ന് പൊ​ലീ​സു​കാ​രി​ല്ലാ​ത്ത​തി​നാ​ൽ സ്റ്റാ​ൻ​ഡി​ൽ മു​ഴു​വ​ൻ​സ​മ​യം സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കാ​നാ​വാ​റി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. നി​ല​വി​ൽ സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​താ​യ​തോ​ടെ യാ​ത്ര​ക്കാ​ർ ബ​സി​ൽ ക​യ​റി​പ്പ​റ്റാ​ൻ പ​ഴ​യ​രീ​തി അ​വ​ലം​ബി​ക്കു​ക​യാ​ണ്. മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് ന​ല്ല രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ മു​ഴു​വ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും ജി​ല്ല ആ​ർ.​ടി.​ഒ​യും ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags:    
News Summary - Buses - Mundur Panchayat stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.