മു​ണ്ടൂ​ർ ബ​സ് സ്റ്റാ​ൻ​ഡിൽ ബസുകൾ പ്രവേശിച്ചപ്പോൾ

മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ളെ​ത്തി

മു​ണ്ടൂ​ർ: പ​ഞ്ചാ​യ​ത്ത്‌ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ പ്ര​വേ​ശി​ച്ച് തു​ട​ങ്ങി. ആ​ഴ്ച​ക​ൾ​ക്ക് മു​മ്പാ​ണ് ത​ദ്ദേ​ശ​മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ബ​സ് സ്റ്റാ​ൻ​ഡ് ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ത്ത​ത്. മു​ണ്ടൂ​ർ - തൂ​ത റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക്ക് തു​ട​ക്ക​മി​ടു​ക​യും പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​വു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ മു​ണ്ടൂ​രി​ലെ​ത്തു​ന്ന ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്കും ഹൃ​സ്വ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ബ​സ് സ്റ്റാ​ൻ​ഡി​ന്റെ സാ​ന്നി​ധ്യം ഉ​പ​കാ​ര​പ്ര​ദ​മാ​ണ്.

കോ​ങ്ങാ​ട്, ചെ​ർ​പ്പു​ള​ശ്ശേ​രി, ഒ​റ്റ​പ്പാ​ലം, പ​ത്തി​രി​പ്പാ​ല മേ​ഖ​ല വ​ഴി ദി​വ​സേ​ന നൂ​റി​ൽ​പ​രം കെ.​എ​സ്.​ആ​ർ.​ടി.​സി അ​ട​ക്ക​മു​ള്ള സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ മു​ണ്ടൂ​ർ സ്പ​ർ​ശി​ച്ച് കൂ​ട്ടു​പാ​ത, വ​ഴു​ക്ക​പ്പാ​റ, തേ​നൂ​ർ വ​ഴി​യും മു​ണ്ടൂ​ർ, കോ​ങ്ങാ​ട് വ​ഴി പു​ലാ​പ്പ​റ്റ, ക​ല്ല​ടി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ഒ​റ്റ​പ്പാ​ലം, കോ​ങ്ങാ​ട്, ഷൊ​ർ​ണൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളോ​ട് ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി ഇ​ഴ​ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന ഉ​ൾ​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളാ​യ ക​രി​മ്പു​ഴ, കൂ​ട്ടി​ല​ക്ക​ട​വ്, എ​ള​മ്പു​ലാ​ശേ​രി, മ​ണ്ണ​മ്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ബ​സ് യാ​ത്ര​ക്ക് ആ​ശ്ര​യി​ക്കാ​വു​ന്ന പ്ര​ധാ​ന ഇ​ട​മാ​യി മു​ണ്ടൂ​ർ ജ​ങ്ഷ​നി​ലെ ബ​സ് സ്റ്റാ​ൻ​ഡ് മാ​റി. യാ​ത്ര​ക്കാ​രു​ടെ​യും മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് പൊ​ലീ​സി​നെ​യും ഇ​വി​ടെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Buses brought at Mundur Panchayat stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.