മുണ്ടൂരിൽ ബ​സ് സ്റ്റാ​ൻ​ഡ് ആയിട്ടും യാ​ത്ര​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ തീ​ർ​ന്നി​ല്ല

മു​ണ്ടൂ​ർ: മു​ണ്ടൂ​രി​ൽ ബ​സ് സ്റ്റാ​ൻ​ഡ് വ​ന്നി​ട്ടും യാ​ത്ര​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി​ല്ല. പൊ​തു​ഇ​ട​ങ്ങ​ളി​ൽ ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ക്കാ​ത്ത​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്. മ​ഴ​ക്കാ​ല​ത്തും വേ​ന​ൽ​ക്കാ​ല​ത്തും ഹൃ​സ്വ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് ഇ​പ്പോ​ഴും പെ​രു​വ​ഴി ത​ന്നെ​യാ​ണ് പ്രാ​ഥ​മി​കാ​വ​ശ്യം നി​റ​വേ​റ്റാ​ൻ ആ​ശ്ര​യം.

സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ഒ​ന്ന​ര വ​ർ​ഷം മു​മ്പ് ത​ദ്ദേ​ശ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പി​ങ് സ​മു​ച്ച​യം ആ​ർ​ക്കും ഉ​പ​കാ​ര​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഒ​രു കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​ൽ നാ​ലു​ഘ​ട്ട​ങ്ങ​ളി​ൽ മൂ​ന്ന് എം.​എ​ൽ.​എ​മാ​രു​ടെ ഫ​ണ്ട്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി വി​ഹി​തം എ​ന്നി​വ വി​നി​യോ​ഗി​ച്ചാ​ണ് മു​ണ്ടൂ​രി​ലെ വാ​ണി​ജ്യ സ​മു​ച്ച​യ​ത്തോ​ടു കൂ​ടി​യ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ച്ച​ത്.

ഉ​ദ്ഘാ​ട​ന ശേ​ഷം കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച​ത്. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ത​ദ്ദേ​ശ​വ​കു​പ്പ്, പൊ​ലീ​സ്, ജ​ന​പ്ര​തി​നി​ധി, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി എ​ന്നി​വ​രു​ടെ യോ​ഗം ചേ​ർ​ന്നെ​ങ്കി​ലും തു​ട​ർ​പ്ര​വ​ർ​ത്ത​ന​മു​ണ്ടാ​യി​ല്ല.

പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത 966, മു​ണ്ടൂ​ർ-​തൂ​ത റോ​ഡ്, പാ​ല​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ട് പാ​ത​ക​ൾ സം​ഗ​മി​ക്കു​ന്ന പ്ര​ധാ​ന കേ​ന്ദ്ര​മാ​ണ് മു​ണ്ടൂ​ർ ടൗ​ൺ. കു​ടും​ബ​ശ്രീ വി​പ​ണ​ന കേ​ന്ദ്രം, യാ​ത്ര​ക്കാ​ർ​ക്ക് ശൗ​ചാ​ല​യം എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ൽ മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യം ബ​സ് സ്റ്റാ​ൻ​ഡി​ലു​ണ്ട്. സ്വ​കാ​ര്യ ബ​സു​കാ​ർ സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് വ​ഴി സ​മ​യ​ന​ഷ്ടം ഉ​ണ്ടാ​വു​ന്ന​താ​യി ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. പൊ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് പൊ​ലീ​സി​ല്ലെ​ന്ന ന്യാ​യ​വും പൊ​ലീ​സ് പ​ക്ഷ​ത്തു​ണ്ട്. വ​ൻ തു​ക മു​ട​ക്കി നി​ർ​മി​ച്ച സം​രം​ഭം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ഇ​നി​യും പ​റ്റി​യി​ല്ല. അ​തേ​സ​മ​യം, ഇ​ക്കാ​ര്യ​ത്തി​ൽ ശ്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Tags:    
News Summary - bus stand in Mundur The problems of travelers are not over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.