പാർപ്പിടം, റോഡ്, കുടിവെള്ളം മുൻഗണനയിൽ മണ്ണൂർ: പാർപ്പിടം, റോഡ്, കുടിവെള്ളം എന്നിവക്ക് മുൻഗണന നൽകി മണ്ണൂർ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 18,62,87,678 രൂപ വരവും 18,41,86,000 രൂപ ചെലവും 21,01,678 രൂപ മിച്ചവും വരുന്നതാണ് ബജറ്റ്. പഞ്ചായത്ത് പ്രസിഡന്‍റ് അനിതയുടെ സാന്നിധ്യത്തിൽ മണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഒ.വി. സ്വാമിനാഥൻ ബജറ്റ് സഭയിൽ അവതരിപ്പിച്ചു. അംഗൻവാടികളിലെ പോഷകാഹാരങ്ങൾക്ക് കൂടുതൽ തുക വകയിരുത്തണമെന്ന് കോൺഗ്രസ് പഞ്ചായത്ത് അംഗം ഹുസൈൻ ഷെഫീക് ആവശ്യപ്പെട്ടു. മണ്ണൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ഉടൻ ശാശ്വതപരിഹാരം കാണണമെന്നും മണ്ണൂരിൽ കളിസ്ഥലത്തിന് ഫണ്ട് വകയിരുത്തണമെന്നും മുസ്ലിം ലീഗ് പഞ്ചായത്തംഗം വി.എം. അൻവർ സാദിക്കും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.