പഴയലക്കിടി വില്ലേജ് - അകലൂർ ക്ഷേത്രം- റോഡിലെ
കൈവരിയില്ലാത്ത കനാൽപാലം
പഴയലക്കിടി: പഴയലക്കിടി വില്ലേജ്-അകലൂർ നരസിംഹ ക്ഷേത്രം റോഡിലെ കനാൽപാലത്തിന് കൈവരിയില്ലാത്തത് വാഹന യാത്രക്കാർക്ക് ദുരിതമാകുന്നു. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന ഗ്രാമീണ റോഡാണിത്. റോഡിന്‍റെ അടിഭാഗത്ത് കൂടിയാണ് ഏഴ് മീറ്റർ താഴ്ചയുള്ള കനാൽ കടന്ന് പോകുന്നത്.
പക്ഷേ, ഇരുവശവും കൈവരിയില്ല. നിരവധി വിദ്യാർഥികളടക്കം സൈക്കിൾ യാത്ര ചെയ്യുന്ന റോഡാണിത്. അടിയൊന്ന് തെറ്റിയാൽ കനാലിലേക്കാണ് വീഴുക. കൈവരി കെട്ടി വാഹന യാത്രക്കാർക്ക് സുരക്ഷയൊരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.