പാലക്കാട്: സെക്കന്ദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 48,20,000 രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ. മഹാരാഷ്ട്ര ബൊറാജി താൽജത് സ്വദേശി മതബസബ് അബ്ബാസലി പുലുജക്കറാണ് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ എസ് സെവൻ കോച്ചിലായിരുന്നു പണമടങ്ങിയ ബാഗുമായി അബ്ബാസലിയെ കണ്ടെത്തിയത്.
തിരുപ്പതിയിൽ നിന്ന് വളാഞ്ചേരിയിലേക്ക് കടത്തുകയായിരുന്ന പണത്തിന് രേഖകളുണ്ടായിരുന്നില്ല. തുടർനടപടികൾക്കായി ആദായനികുതി വകുപ്പിന് കൈമാറി. ആർ.പി.എഫ് ക്രൈം ഇൻറലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർമാരായ എ.പി. ദീപക്, എ.പി. അജിത്ത് അശോക്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം. ഷിജു, ഹെഡ് കോൺസ്റ്റബിൾ ഒ.കെ. അജീഷ് എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.