മോ​ഷ​ണ​ശ്ര​മം ന​ട​ന്ന ക​ല്ലൂ​ർ പു​ന്ന​കു​ർ​ശി ക്ഷേ​ത്ര​ത്തി​ൽ മ​ങ്ക​ര സി.​ഐ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ഒരുമാസം; മങ്കരയിലെ നാല് ക്ഷേത്രങ്ങളിൽ മോഷണശ്രമം

മ​ങ്ക​ര: ഒ​രു മാ​സ​ത്തി​നി​ടെ മ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ന്റെ പ​രി​ധി​യി​ലു​ള്ള നാ​ല് ക്ഷേ​ത്ര​ങ്ങ​ളി​ൽ മോ​ഷ​ണ​ശ്ര​മം. ക​ല്ലൂ​ർ പു​ന്ന​കു​ർ​ശി ശി​വ​ക്ഷേ​ത്രം, ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം, കൊ​ട്ടി​ങ്ങ​ൽ അ​യ്യ​പ്പ ക്ഷേ​ത്രം, വ​ണ്ട​വാ​ഴ്ച ഭ​ഗ​വ​തി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. ഇ​വ​യി​ൽ ചി​ല ക്ഷേ​ത്ര​ങ്ങ​ളി​ലെ ഭ​ണ്ഡാ​രം മോ​ഷ്ടാ​ക്ക​ൾ​കൊ​ണ്ടു​പോ​യി.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ക​ല്ലൂ​ർ പു​ന്ന​കു​ർ​ശി ശി​വ​ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. ക്ഷേ​ത്രം ഭാ​ര​വാ​ഹി പ്ര​ദീ​പ് രാ​വി​ലെ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. ക്ഷേ​ത്ര​ത്തി​ന​ക​ത്തെ പ്ര​ധാ​ന ഭ​ണ്ഡാ​ര​ത്തി​ന്റെ പൂ​ട്ട് ത​ക​ർ​ത്തി​ട്ടു​ണ്ട്. ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ മ​ങ്ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

എ​ന്നാ​ൽ, ഒ​ന്നും ന​ഷ്ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണ​ശ്ര​മം വ്യാ​പ​ക​മാ​യ​തോ​ടെ പൊ​ലീ​സ് പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കി​യ​താ​യി സി.​ഐ ഹ​രീ​ഷ് അ​റി​യി​ച്ചു. മോ​ഷ​ണ​ശ്ര​മം ന​ട​ന്ന പു​ന്ന​കു​ർ​ശി ശി​വ​ക്ഷേ​ത്രം മ​ങ്ക​ര സി.​ഐ​യും സം​ഘ​വും സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - Attempted robbery at four temples in Mankara with in a month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.