കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെൻറിെൻറ ‘ആത്മാഭിമാന പുരസ്കാർ’ ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താനക്ക് മുൻ എം.പി വി.എസ്. വിജയരാഘവൻ സമ്മാനിക്കുന്നു
'ആത്മാഭിമാന പുരസ്കാർ' ആയിഷ സുൽത്താനക്ക് സമ്മാനിച്ചു
പാലക്കാട്: കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച പുലിക്കാട്ട് രത്നവേലു ചെട്ടി അനുസ്മരണ സമ്മേളനവും ആത്മാഭിമാൻ പുരസ്കാര സമർപ്പണവും കെ. മുരളീധരൻ എം.പി ഒാൺലൈൻ വഴി ഉദ്ഘാടനം ചെയ്തു.
ആത്മാഭിമാനവും നിലപാടുകളും ഒരു അധികാര കേന്ദ്രത്തിന് മുന്നിലും പണയപ്പെടുത്താത്ത വ്യക്തികൾക്ക് കെ.പി.സി സി ഒ.ബി.സി ഡിപ്പാർട്ട്മെൻറ് ഏർപ്പെടുത്തിയ രണ്ടാമത് 'ആത്മാഭിമാന പുരസ്കാർ' ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവർത്തകയുമായ ആയിഷ സുൽത്താനക്ക് മുൻ എം.പി വി.എസ്. വിജയരാഘവൻ സമ്മാനിച്ചു.
ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ തയാറാക്കിയ പുലിക്കാട്ട് രത്നവേലു ചെട്ടി ഐ.സി.എസ് ഡോക്യുമെൻററി ഷാഫി പറമ്പിൽ എം.എൽ.എ പ്രകാശനം ചെയ്തു. ബോബൻ മാട്ടുമന്തയാണ് രചനയും സംവിധാനവും നിർവഹിച്ചത്. കെ.പി.സി.സി ഒ.ബി.സി ഡിപാർട്ട്മെൻറ് ചെയർമാൻ അഡ്വ. സുമേഷ് അച്യുതൻ അധ്യക്ഷത വഹിച്ചു. സതീഷ് വിമലൻ, ജിതേഷ് ബൽറാം, സജേഷ് ചന്ദ്രൻ, എ.കെ. ഷാനിബ്, ഋഷി പൽപ്പു എന്നിവർ സംസാരിച്ചു. ബാബു നാസർ സ്വാഗതവും എൻ.ആർ. വിജയകുമാർ നന്ദിയും പറഞ്ഞു.
ലക്ഷദ്വീപിൽ ആശുപത്രിക്ക് പകരം ഉയരുന്നത് ലഗൂൺ വില്ല -ആയിഷ
പാലക്കാട്: ലക്ഷദ്വീപിൽ ലഗൂൺ വില്ല കെട്ടിപ്പൊക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അവിടെ ആശുപത്രി നിർമിക്കുന്നതിനെക്കുറിച്ച് ഇപ്പോഴും ചിന്തയില്ലെന്നും ലക്ഷദ്വീപ് സ്വദേശിനിയും സിനിമ സംവിധായകയുമായ ആയിഷ സുൽത്താന. കെ.പി.പി.സി ഒ.ബി.സി ഡിപ്പാർട്മെൻറ് ഏർപ്പെടുത്തിയ 'ആത്മാഭിമാന പുരസ്കാർ' സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവർ.
ഞങ്ങൾ വികസനത്തിന് എതിരല്ല. ലക്ഷദ്വീപിൽ നോർവേ മാതൃകയിലുള്ള വികസനമാണ് ആവശ്യം. എന്നാൽ, ലക്ഷദ്വീപിനെ അവിടത്തെ ഭരണകൂടം കോർപറേറ്റുകൾക്ക് തീറെഴുതികൊടുക്കുകയാണ്. 3000 ആളുകളുടെ തൊഴിലാണ് ഇല്ലാതാക്കിയത്. കോർപറേറ്റ്വത്കരണത്തിന് പിന്നിൽ പ്രഫുൽ പേട്ടൽ മാത്രമല്ല. ഇത് തുറന്നുപറയാൻ ഞങ്ങളുടെ നേതാക്കൾ മടിച്ചു. ഒാരോ മലയാളിയോടും കടപ്പാടുണ്ട്. കേരളം ഇല്ലെങ്കിൽ ലക്ഷദ്വീപിനെ ഏതെങ്കിലും കോർപറേറ്റ് കമ്പനിക്ക് കൈമാറികഴിഞ്ഞേനെയെന്നും ആയിഷ സുൽത്താന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.