വായ്‌പ തിരിച്ചടവ് മുടങ്ങിയതിനെച്ചൊല്ലി തർക്കം; യുവാവിനെ മർദിച്ച പ്രതി അറസ്റ്റിൽ

ഒറ്റപ്പാലം: സ്വകാര്യ പണമിടപാട് സ്ഥാപനം മുഖേന ഐ ഫോൺ വാങ്ങിയ ശേഷം വായ്‌പതിരിച്ചടവ് മുടങ്ങിയതിച്ചൊല്ലിയുണ്ടയ തർക്കത്തിൽ യുവാവിന് മർദനമേറ്റു. വാണിയംകുളം പനയൂർ നെടുങ്കണ്ടം വീട്ടിൽ ഷരീഫിനാണ് (26) മർദനമേറ്റത്. സംഭവത്തിൽ സ്ഥാപനത്തിലെ ജീവനക്കാരൻ വാണിയംകുളം പള്ളിയാലിൽ വീട്ടിൽ അനൂപിനെ (26) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. താടിയെല്ലിനും തലക്കും പരിക്കേറ്റ ഷെരീഫിനെ പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിരിച്ചടവ് മുടങ്ങിയതോടെ അനൂപ് വീട്ടിലെത്തിയെങ്കിലും ഷെരീഫിനെ കാണാൻ കഴിഞ്ഞില്ല.

തുടർന്ന് മാതാവിന്റെ ഫോണിൽ വിളിക്കുകയും ഫോൺ എടുത്ത ശരീഫ് അടുത്ത ദിവസം അടക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. മാതാവ് മാത്രമുള്ളപ്പോൾ എന്തിനാണ് വീട്ടിൽ വന്നതെന്നും മാതാവിന്റെ നമ്പറിൽ എന്തിനാണ് വിളിച്ചതെന്നും ചോദിച്ച് ഇരുവരും തർക്കമുണ്ടായതായും അസഭ്യം പറഞ്ഞതായും പൊലീസ് പറഞ്ഞു. ഇതിന്റെ തുടർച്ചയായി കഴിഞ്ഞദിവസം രാത്രി 11 ഓടെ വാണിയംകുളത്ത് അനൂപ് ഷെരീഫിനെ മർദിക്കുകയായിരുന്നു. 

Tags:    
News Summary - accused person arested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.