സിജു
Posted On
date_range Updated On
date_range ലൈംഗികാതിക്രമ കേസിൽ പ്രതിക്ക് 66 വർഷം തടവും രണ്ട് ലക്ഷം പിഴയും
ചെറുതുരുത്തി: അഞ്ച് വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 66 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് കറുകപുത്തൂർ ചാഴിയാട്ടിരി പനയപ്പുള്ളിവീട്ടിൽ സിജുവിനെയാണ് (33) വിവിധ വകുപ്പുകൾ ചുമത്തി വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി ജഡ്ജി ആർ. മിനി ശിക്ഷിച്ചത്.
ജാമ്യത്തിൽ ഇറങ്ങിയ പ്രതി കോടതിയിൽ വിചാരണ നടക്കുന്നതിനിടെ ഒളിവിൽ പോയിരുന്നു. പ്രതിയെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. പ്രതി 2018 ഡിസംബറിൽ പല ദിവസങ്ങളിലായി കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.