പാലക്കാട്: ജില്ല പഞ്ചായത്തിന്റെ സ്കൂളുകൾക്ക് പ്രീ ഫാബ് ടോയ്ലറ്റുകളുടെ നിർമാണം 2025-26' പദ്ധതിയുടെ ഗുണഭോക്താക്കളായ സ്കൂളുകൾക്കുള്ള താക്കോൽ നൽകൽ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എൻ. സരിത നിർവഹിച്ചു. ജില്ലയിലെ 30 സർക്കാർ സ്കൂളുകളിലേക്ക് 3.60 കോടി രൂപ ചെലവഴിച്ചാണ് ജില്ല പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. നിർമാണ മാലിന്യം കുറവും ഗുണനിലവാരം ഉറപ്പാക്കുന്നതും നിർമാണ ചെലവ് താരതമ്യേന കുറവായതും പരിപാലിക്കാൻ എളുപ്പമുള്ളതുമാണ് പ്രീ ഫാബ് ടോയ്ലറ്റ്.
ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.ബി. രാജു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബി. സിന്ധു, ജില്ല പഞ്ചായത്ത് മെമ്പർമാരായ പി.ആർ. ശോഭന, കെ.എം. ഫെബിൻ, കെ.ജി. എൽദോ, കെ. അജീഷ്, കെ.വി. ബേബി, റഫീക്ക പറോക്കോട്ട്, സ്മിത, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.കെ. വിമൽ രാജ്, ഫിനാൻസ് ഓഫിസർ പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.