ചന്ദനക്കേസിൽ പിടിയിലായ സുലൈമാനും തൊണ്ടിമുതലും
വീട്ടിൽ സൂക്ഷിച്ച 62 കിലോ ചന്ദനം പിടികൂടി
ഷൊർണൂർ: വീട്ടിൽ സൂക്ഷിച്ച 62 കിലോ ചന്ദനം പിടികൂടി. ചന്ദനം വെട്ടാനുപയോഗിച്ചിരുന്ന ആയുധങ്ങളും മറ്റും പിടികൂടി. കൊപ്പം മുളയങ്കാവ് മുണ്ടയം പറമ്പ് സുലൈമാൻ (51) ആണ് തൊണ്ടി മുതൽ സഹിതം പിടിയിലായത്. ഇയാൾ നേരത്തെയും ചന്ദനക്കേസിൽ പിടിയിലാവുകയും ശിക്ഷയനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഫ്ലയിങ് സ്ക്വാഡും ഒറ്റപ്പാലം വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്. പ്രതിയെ നടപടിക്രമങ്ങൾക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
പാലക്കാട് ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫിസർ ഇമ്രോസ് ഇല്യാസ് നവാസ്, ഫോറസ്റ്റർ രജീഷ്, ബി.എഫ്.ഒമാരായ ബിനു, ബാബുരാജ്, രതീഷ്, ഒറ്റപ്പാലം റെയ്ഞ്ച് ഓഫിസർ ജമാലുദ്ദീൻ ലബ്ബ, കുളപ്പുള്ളി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എൻ.കെ. ഗിരീഷ്, പട്ടാമ്പി എഫ്.ഒ കെ. വിനൂപ് എന്നിവരാണ് പ്രതിയെയും തൊണ്ടിമുതലും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.