പ്രവൃത്തി പാതിവഴിയിലായ മാത്തൂരിലെ മൾട്ടി പർപ്പസ് സ്റ്റേഡിയം
മാത്തൂർ: അഞ്ചുവർഷം മുമ്പ് നിർമാണം തുടങ്ങിയ മാത്തൂരിലെ മൾട്ടിപർപ്പസ് സ്റ്റേഡിയം പാതിവഴിയിൽ. സ്റ്റേഡിയം പൂർത്തീകരിച്ച് പ്രവർത്തനക്ഷമമാകുമെന്ന പ്രതീക്ഷയോടെ നാട്ടുകാർ കാത്തിരിപ്പ് തുടങ്ങിയിട്ട് അഞ്ച് വർഷമായി. സ്റ്റേഡിയത്തിന്റെ പ്രവൃത്തി നീളുന്നതിൽ പ്രതിഷേധം ശക്തമായി.
സർക്കാർ ഫണ്ടുപയോഗിച്ച് ഒരു കോടി രൂപ ചെലവിൽ മാത്തൂർ പഞ്ചായത്ത് ഓഫിസിനുസമീപം പ്രധാന പാതയോരത്തെ മലമുഴ കനാൽ പുറമ്പോക്കിലാണ് മൾട്ടിപർപ്പസ് സ്റ്റേഡിയം നിർമിക്കുന്നത്. ഷട്ട്ൽ, ബാഡ്മിന്റൺ, വോളിബാൾ കോർട്ടുകളടക്കം വ്യത്യസ്ത കായിക പരിശീലനത്തിന് ഉതകുന്ന തരത്തിലാണ് സ്റ്റേഡിയം നിർമാണം. ഷാഫി പറമ്പിൽ എം.എൽ.എ ആയിരിക്കുമ്പോഴാണ് പ്രവൃത്തി ആരംഭിച്ചത്.
മാത്തൂരിലെ മൾട്ടി പർപ്പസ് സ്റ്റേഡിയവും തണ്ണീരങ്കാട് ജി.എൽ.പി സ്കൂൾ കെട്ടിട നിർമാണവും ഒരേ കരാറുകാരനാണ് നടത്തുന്നത്. സ്കൂൾ കെട്ടിട നിർമാണം തീരുന്ന മുറക്ക് സ്റ്റേഡിയത്തിന്റെ പ്രവൃത്തി പുനരാരംഭിക്കുമെന്ന് മാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. പ്രസാദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.