300 ലിറ്റർ വ്യാജക്കള്ള് പിടികൂടി

ഷൊ​ർ​ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സ് ബ്യൂ​റോ ന​ട​ത്തി​യ പ്ര​ത്യേ​ക റെ​യ്ഡി​ൽ 300 ലി​റ്റ​ർ വ്യാ​ജ​ക്ക​ള്ള് പി​ടി​കൂ​ടി. ചെ​ർ​പു​ള​ശ്ശേ​രി​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ മൂ​ന്ന് പ്ര​തി​ക​ളെ​യും ര​ണ്ട് വാ​ഹ​ന​ങ്ങ​ളും പി​ടി​കൂ​ടി. ചെ​ർ​പ്പു​ള​ശ്ശേ​രി ക​രു​വാ​ന​ത്തൊ​ടി രാ​ജേ​ഷ് (46), ചാ​ലി​യം​കു​ന്ന് കോ​ട്ട​യി​ൽ ര​വീ​ന്ദ്ര​ൻ (55), കാ​റ​ൽ​മ​ണ്ണ കു​ന്ന​ത്ത് സു​ധീ​ഷ് (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ട് വാ​ഹ​ന​ങ്ങ​ളും പി​ടി​കൂ​ടി. ഗോ​ഡൗ​ണി​ൽ നി​ന്ന്​ പ​ഴ​കി​യ ക​ള്ള്, പ​ഞ്ച​സാ​ര എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

എ​ക്‌​സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​അ​നൂ​പ്, പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ എം.​എ​സ്. മി​നു, പി. ​സെ​ന്തി​ൽ​കു​മാ​ർ, കെ.​എ​സ്. സ​ജി​ത്, റെ​യ്ഞ്ച് പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ മ​നോ​ഹ​ര​ൻ, എ.​ സ​ജീ​വ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - 300 liters toddy seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.