അഗളി: അട്ടപ്പാടിയിൽ സംശയസാഹചര്യത്തിൽ കണ്ട കാറിൽനിന്ന് 25.9 കിലോ ചന്ദനം പിടികൂടി. കാറിനുള്ളിൽ ചാക്കുകെട്ടുകളിലായി സൂക്ഷിച്ചിരുന്ന ചന്ദന മുട്ടികളാണ് ഷോളയൂർ എസ്.ഐ ഫൈസൽ കോറോത്തും സംഘവും പിടികൂടിയത്. കഴിഞ്ഞദിവസം പുലർച്ച മൂന്നോടെ ആനക്കട്ടി മന്ദിയമ്മൻ കോവിലിന് സമീപം നിർത്തിയിട്ടിരുന്ന കെ.എൽ 07 ബിഎം 3244 നമ്പർ ജാസ് കാർ കണ്ടത്. തുടർന്ന് വാഹനം പരിശോധിച്ചതിൽ ചാക്കുകളിൽ സൂക്ഷിച്ചിരുന്ന ചന്ദനമുട്ടികൾ കണ്ടെത്തിയത്. ചന്ദനവും കാറും തുടർ നടപടികൾക്കായി വനം വകുപ്പിന് കൈമാറി. പൊലീസ് സംഘത്തിൽ എസ്.സി.പി.ഒമാരായ വി. അൻവർ, അനിൽ കുമാർ, സി.പി.ഒ മധു, ഡ്രൈവർ മൻസൂർ എന്നിവരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.