11കാരിയെ പീഡിപ്പിച്ചയാൾക്ക്​ നാലുവർഷം കഠിനതടവ്

പാലക്കാട്: 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 52 കാരന് നാല്​ വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. ചുള്ളിമട രവിഇല്ലം വീട്ടിൽ രവിചന്ദ്രനാണ് പാലക്കാട്​ ഫസ്​റ്റ്​ അഡീഷനൽ സെഷൻസ് കോടതി (പോക്സോ കോടതി) ജഡ്ജി പി.പി. സെയ്തലവി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ നാല്​ മാസം അധികതടവ്​ അനുഭവിക്കണം. 2017ലാണ് കേസിനാസ്പദമായ സംഭവം. തേങ്ങ നൽകാമെന്ന്​ പറഞ്ഞ് പ്രലോഭിപ്പിച്ച് ചുള്ളിമടയിലെ തെങ്ങിൻതോപ്പിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വാളയാർ പൊലീസ് രജിസ്​റ്റർ ചെയ്ത കേസിൽ സി.ഐ ഹരിപ്രസാദാണ്​ കുറ്റപത്രം സമർപ്പിച്ചത്​. p3 pocso രവിച​ന്ദ്രൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.