അട്ടപ്പാടി മധു വധക്കേസ്: സാക്ഷി വിസ്താരം ആരംഭിച്ചു

മണ്ണാർക്കാട്: അട്ടപ്പാടി മധു വധ​ക്കേസിൽ സാക്ഷി വിസ്താരം മണ്ണാർക്കാട് സ്​പെഷൽ കോടതിയിൽ വ്യാഴാഴ്ച ആരംഭിച്ചു. കേസിൽ ഒന്നും രണ്ടും സാക്ഷികളെയാണ് വ്യാഴാഴ്ച വിസ്തരിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിൽ ഇൻക്വസ്റ്റ് സാക്ഷിയായ വെള്ളങ്കിരിയെ വിസ്തരിച്ചു. സമാനരീതിയിലുള്ള സാക്ഷിയായതിനാൽ രണ്ടാം സാക്ഷിയെ വിസ്തരിക്കേണ്ടെന്ന് തീരുമാനിച്ചു. കേസിലെ 16 പ്രതികളും സ്​പെഷൽ പ്രോസിക്യൂട്ടറും പ്രതിഭാഗം അഭിഭാഷകരും ഹാജരായി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. സ്​പെഷൽ ജഡ്​ജി കെ.എസ്. മധുവാണ് കേസ് പരിഗണിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.