വന്യമൃഗ ശല്യം: കർഷക വാഹന പ്രചാരണ ജാഥ

തൃശൂർ: വന്യമൃഗ ശല്യത്തിൽനിന്ന്​ കർഷകരെയും കൃഷിയെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്​ കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ 23ന്​ രാവിലെ 10ന്​ പീച്ചിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസിന് മുന്നിൽനിന്ന് കർഷക വാഹന പ്രചാരണ ജാഥ ആരംഭിക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും. കർഷക കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ രവി പോലുവളപ്പിൽ അധ്യക്ഷത വഹിക്കും. യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി മുഖ്യാതിഥിയാകും. ടി.വി. ചന്ദ്രമോഹൻ ജാഥ ക്യാപ്റ്റന് പതാക കൈമാറുകയും എം.പി. വിൻസെന്‍റ്​ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. കർഷക കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ രവി പോലുവളപ്പിലിന്‍റെ നേതൃത്വത്തിൽ പീച്ചി മുതൽ അതിരപ്പിള്ളി വരെയാണ് ജാഥ നടത്തുന്നത്. അതിരപ്പിള്ളിയിൽ സമാപനം ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ രവി പോലുവളപ്പിൽ, കെ.എൻ. ഗോവിന്ദൻകുട്ടി, പി.ടി. സാമുവൽ, സി.പി. ദേവസി, കെ.പി. എൽദോസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.