മണ്ണാർക്കാട്: ദേശീയപാതയിൽ കോടതിപ്പടിയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ച പന്ത്രണ്ടരയോടെ കോടതിപ്പടി ഇറക്കത്തിലാണ് അപകടം. ഡ്രൈവർ കോയമ്പത്തൂർ ഒറ്റക്കൽ മണ്ഡപം വിനായക കോവിൽ തെരുവിലെ മഹേന്ദ്രനാണ്(39) പരിക്കേറ്റത്. അപകടത്തിൽ ലോറി കാബിനിൽ കുടുങ്ങിയ മഹേന്ദ്രനെ ഫയർഫോഴ്സും പൊലീസും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. മൽസ്യം കയറ്റി പോകുകയായിരുന്ന ലോറിയും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. മഹേന്ദ്രനെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. pew mnrkd 2 lorry accident മണ്ണാർക്കാട് കോടതിപ്പടി ഇറക്കത്തിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.