ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട് നിർദിഷ്ട റെയിൽവേ കോച്ച് ഫാക്ടറി സംബന്ധിച്ച് റെയിൽ മന്ത്രി അശ്വനി വൈഷ്ണവുമായി വി.കെ. ശ്രീകണ്ഠൻ എം.പി ചർച്ച നടത്തി. ലോക്സഭയിൽ നടന്ന റെയിൽവേ ധനാഭ്യർഥന ചർച്ചയിൽ കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പ്രധാനമന്ത്രിയുടെ 'ഗതി ശക്തി' പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കണമെന്ന് വി.കെ. ശ്രീകണ്ഠൻ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് മന്ത്രി എം.പി യെ വിളിച്ചു വരുത്തി വിഷയം ചർച്ച ചെയ്തു. 2020- ൽ റെയിൽവേ ബോർഡ് അംഗീകാരം നൽകിയ പാലക്കാട് പിറ്റ് ലൈൻ പദ്ധതിക്ക് ആവശ്യമായ ഫണ്ട് ഉടൻ അനുവദിക്കണമെന്ന് ചർച്ചയിൽ എം.പി ആവശ്യപ്പെട്ടു. കൂടാതെ, കണ്ണൂർ - എറണാകുളം ഇന്‍റർസിറ്റിക്ക് പട്ടാമ്പിയിലും, ബംഗളൂരു - എറണാകുളം ഇന്‍റർസിറ്റിക്ക് ഒറ്റപ്പാലത്തും സ്റ്റോപ് അനുവദിക്കുക, ഉദയ് എക്സ്പ്രസ് ഷൊർണൂരിലേക്ക് നീട്ടുക, ജയന്തി ജനത മുംബൈ - കന്യാകുമാരി പുണെയിലേക്ക് വെട്ടിച്ചുരുക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പ്രഖ്യാപിച്ച മംഗളൂരു - തൂത്തുക്കുടി എക്സ്പ്രസ് ഉടൻ ആരംഭിക്കുക, പകൽ സമയം പാലക്കാട്ട് നിന്നും തിരുവനന്തപുരത്തേക്ക് ഇന്‍റർസിറ്റി എക്സ്പ്രസ് ആരംഭിക്കുക, കോവിഡ് കാലത്ത് നിർത്തിവെച്ച പാലക്കാട് ഡിവിഷന് കീഴിലെ എല്ലാ പാസഞ്ചർ ട്രെയിനുകളും പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും മന്ത്രിയുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടതായി എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.