പാലക്കാട്: ആധാരമെഴുത്ത് ഉപജീവനമാക്കിയവരെ വഴിയാധാരമാക്കുന്ന സർക്കാർ സമീപനം തിരുത്തണമെന്ന് ആധാരമെഴുത്ത് അസോസിയേഷൻ. സർക്കാറിന്റെ ഓൺലൈൻവത്കരണം മൂലം തൊഴിൽ നഷ്ടപ്പെടുന്ന തരത്തിലാണുള്ളത്. ജോലി നഷ്ടപ്പെടാത്ത ആധുനികവത്കരണം നടപ്പാക്കുന്നതിന് പിന്തുണ നൽകുമെന്നും അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഏപ്രിൽ ഒന്നിന് നടക്കുന്ന ജില്ല സമ്മേളനം ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു സ്വാഗത സംഘം ചെയർമാൻ സുനിൽ കുമാർ, ജനറൽ കൺവീനർ ആർ. ബാബു സുരേഷ്, ജില്ല പ്രസിഡന്‍റ് പി. രാമചന്ദ്രൻ, ജില്ല സെക്രട്ടറി എ. ഉണ്ണികൃഷ്ണൻ, വിനയ ഭാസ്കരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.