ATTN:KOCHI കഞ്ചാവ് കേസിൽ രണ്ടു പേർക്ക് തടവും പിഴയും പാലക്കാട്: കഞ്ചാവ് കടത്തിയ കേസിൽ രണ്ട് പേർക്ക് തടവും പിഴയും ശിക്ഷ. ആലുവ ഉളിയന്നൂർ ചെങ്ങമനാട് അരുൺബാബു (25), ആലുവ തുരുത്ത് പൊന്തിപറമ്പിൽ ജിതിൻ (24) എന്നിവരെയാണ് രണ്ടു വർഷ കഠിന തടവിനും, 10,000 രൂപ പിഴയടക്കാനും സെക്കന്‍റ് അഡീഷനൽ കോടതി ജഡ്ജ് സ്മിത ജോർജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം അധിക കഠിന തടവ് അനുഭവിക്കണം. 2016 മേയ് എട്ടിന് വാളയാർ ചെക്ക്പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെ രണ്ടു കിലോ ഉണക്ക കഞ്ചാവാണ് പ്രതികളിൽ നിന്നും കണ്ടെടുത്തത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. രാകേഷാണ് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് നൽകിയത്. പ്രോസിക്യൂഷനുവേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടർ കെ.എം. മനോജ്കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.