പാലക്കാട്: സംയുക്ത തൊഴിലാളി സംഘടനകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിന് പിന്തുണ നൽകി 48 മണിക്കൂർ സംസ്ഥാനത്ത് ലോറികൾ സർവിസ് നിർത്തിവെക്കുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രേട്ടറിയറ്റ് പത്രക്കുറിപ്പിൽ പറഞ്ഞു. പൊതുഗതാഗത മേഖലയിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന നിഷേധാത്മക നിലപാട് മോട്ടോർ വാഹന മേഖലയെ തകർത്തതായും യോഗം കുറ്റപ്പെടുത്തി. സ്ക്രാപ്പേജ് നിയമം പിൻവലിക്കുക, ചരക്കുവാഹനങ്ങൾക്ക് ഇന്ധന സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തിരുമാനിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്‍റ് കെ.എസ്. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. നന്ദകുമാർ, സംസ്ഥാന ഭാരവാഹികളായ എസ്. ഷിഹാബുദ്ദീൻ, എച്ച്. അബ്ദുൽസലീം, കെ. രൂപേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.