നിയമനം നിലച്ചു; ഉദ്യോഗാർഥികൾ പ്രക്ഷോഭത്തിലേക്ക് പാലക്കാട്: ജില്ലയിലെ എൽ.ഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനം നിലച്ചതിൽ പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ പ്രക്ഷോഭത്തിലേക്ക്. 2020 നവംബറിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുനിന്നും 48 പേരെ മാത്രമാണ് ഇതുവരെ നിയമിച്ചത്. നിലവിലുണ്ടായിരുന്ന റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ച് ഒന്നരവർഷത്തിനുശേഷമാണ് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ജില്ലയിൽ വിവിധ വകുപ്പുകളിലായി 50ഓളം ടൈപ്പിസ്റ്റ് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. വിവിധ വകുപ്പുകളിലായി ഈ ഒഴിവുകൾ പുനർവിന്യാസത്തിന് മാറ്റിവെക്കുകയും അല്ലാത്തവ വകുപ്പ് മേധാവികൾ റിപ്പോർട്ട് ചെയ്യാത്തതുമാണ് നിയമനം നടക്കാത്തതിന് കാരണമെന്ന് ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തി. ആറു ഒഴിവുകൾ മാത്രമാണ് ഇപ്പോൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓരോ വർഷം കഴിയുന്തോറും നിയമനം കുറയുന്ന ഈ തസ്തികയിൽ ഭാവിയിൽ നിയമനങ്ങൾ നടക്കുമോ എന്നുപോലും ഉദ്യോഗാർഥികൾ ആശങ്കപ്പെടുന്നുണ്ട്. 200 ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റാണ് പി.എസ്.സി തയാറാക്കിയത്. 2023 നവംബറിൽ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കും. സമയബന്ധിതമായി നിയമനം നടത്തിയില്ലെങ്കിൽ കലക്ടേറ്റിന് മുന്നിൽ പ്രക്ഷോഭം നടത്തുമെന്ന് റാങ്ക് ലിസ്റ്റിലുള്ളവർ പറഞ്ഞു. ലിസ്റ്റിലുള്ള പലർക്കും പ്രായപരിധി കഴിഞ്ഞതിനാൽ ഇനി പരീക്ഷയെഴുതാൻ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.