മണ്ണാര്‍ക്കാട്: റിട്ട. അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍റെ രണ്ടാം മാര്‍ച്ച് 24ന് മണ്ണാര്‍ക്കാട് നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 'ഒരുമയാണ് നന്മ' പ്രമേയമാക്കി നടക്കുന്ന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനാകും. ഷാഫി പറമ്പില്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. അറബിക് ഭാഷ സാഹിത്യ പ്രചാരണ ഭാഗമായി പ്രസിദ്ധീകരിക്കുന്ന അല്‍ബുഷ്‌റ സ്‌പെഷല്‍ പതിപ്പ് പ്രകാശനം ഡോ. പി. ഉണ്ണീന്‍ നിര്‍വഹിക്കും. പി.കെ. സെയ്തു മാസ്റ്റര്‍ ഏറ്റുവാങ്ങും. നാനൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് നേതാക്കള്‍, അധ്യാപക, വിദ്യാർഥി, തൊഴിലാളി സംഘടന നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സെഷനുകളില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സ്വാഗത സംഘം വര്‍ക്കിങ് ചെയര്‍മാന്‍ ടി.എ. സലാം, സി.എച്ച്. ഹംസ, എ. മൊയ്തീന്‍, മുഹമ്മദലി വെട്ടത്തൂർ, മൂസക്കുട്ടി, വി.പി. അസീസ്, സി.ടി. കുഞ്ഞയമ്മു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.