ഒറ്റപ്പാലം: 'സാമൂഹിക നീതിക്ക് സാഹോദര്യത്തിന്‍റെ കരുത്ത്' തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ല കമ്മിറ്റി ജില്ല പഠന ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് മഹേഷ് തോന്നക്കൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ഫിറോസ് എഫ്. റഹ്മാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് നഈം ഗഫൂർ, സെക്രട്ടറി ഷഹിൻ ശിഹാബ്, ട്രെയിനർ ഫയാസ് ഹബീബ എന്നിവർ സെഷനുകൾ നയിച്ചു. ഫിസിക്സിൽ ഉന്നത നേട്ടങ്ങളോടെ ഗേറ്റ്, ജസ്റ്റ് പരീക്ഷകളിൽ വിജയിക്കുകയും ഒന്നാം റാങ്കോടെ കെ.എസ്.സി.എസ്.ടി ഫെലോഷിപ് കരസ്ഥമാക്കുകയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ആൻഡ് ടെക്നോളജിയിൽ പിഎച്ച്.ഡി അഡ്മിഷനും നേടിയ തരൂർ മണ്ഡലത്തിലെ ഫ്രറ്റേണിറ്റി പ്രവർത്തക കെ. സന റഹ്മാനെ ആദരിച്ചു. മഹേഷ് തോന്നക്കൽ, സനക്ക് ഉപഹാരം കൈമാറി. കെ.എം. സാബിർ അഹ്സൻ, ഉസ്മാൻ, ഹിബ തൃത്താല, റഷാദ് പുതുനഗരം, ഫസ്ലുറഹ്മാൻ, സബിൻ അമ്പലപ്പാറ എന്നിവർ സംസാരിച്ചു. p3 fretenity ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ കൈവരിച്ച തരൂർ മണ്ഡലത്തിലെ ഫ്രറ്റേണിറ്റി പ്രവർത്തക കെ. സന റഹ്മാന് സംസ്ഥാന വൈസ് പ്രസിഡന്‍റ് മഹേഷ് തോന്നക്കൽ ഉപഹാരം സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.