വി.പി. സുഹൈർ ഇനി ഇന്ത്യൻ ജേഴ്സിയിൽ അലനല്ലൂർ: എടത്തനാട്ടുകര സ്വദേശി വി.പി. സുഹൈർ ഇനി ഇന്ത്യൻ ജേഴ്സിയിൽ. 23നും 26നും നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള 25 അംഗ സംഘത്തിലാണ് മലയാളി മിഡ്ഫീൽഡർ ഇടം പിടിച്ചത്. ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനായി നടത്തിയ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്ക് വഴി തുറന്നത്. നാലു ഗോളും രണ്ട് അസിസ്റ്റും താരം സ്വന്തം പേരിൽ കുറിച്ചിരുന്നു. എ.ടി.കെ മോഹൻ ബഗാനെതിരെ നേടിയ ഗോളിന് ഗോൾ ഓഫ് ദ വീക്ക് പുരസ്കാരവും ലഭിച്ചു. എടത്തനാട്ടുകര ചലഞ്ചേഴ്സ് ക്ലബിൽനിന്ന് കാൽപന്തിന്‍റെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങിയ സുഹൈർ തുടർച്ചയായ മൂന്ന് തവണ സന്തോഷ് ട്രോഫിയിൽ കേരളത്തിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. ശേഷം കൊൽക്കത്തയിലെ പ്രയാഗ് യുനൈറ്റഡിനായി ജേഴ്സിയണിഞ്ഞ താരം ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ, ഗോകുലം എഫ്.സി കേരള എന്നീ ടീമുകൾക്കായും പന്തു തട്ടി. പ്രിയതാരത്തിന് ദേശീയ ടീമിൽനിന്ന് വിളി വന്നതോടെ ആവേശത്തിലാണ് നാട്ടുകാർ. ബുധനാഴ്ച ബഹ്റൈനെതിരെ നടക്കുന്ന മത്സരത്തിനായി താരം ടീമിനൊപ്പം കുവൈത്തിലെത്തി. 26ന് ബഹ്റൈനിൽ ബലാറസിനെതിരെയാണ് രണ്ടാം മത്സരം. കോട്ടപ്പള്ളയിലെ വടക്കേപീടിക ഹംസ-റുഖിയ ദമ്പതികളുടെ ഏഴ് മക്കളിൽ മൂന്നാമനാണ് സുഹൈർ. അഫ്രിനാണ് ഭാര്യ. പത്തുമാസം പ്രായമുള്ള അംറുബിനു സുഹൈർ മകനാണ്. ഫോട്ടോ: വി.പി. സുഹൈർ PEW ALN 1 VP SUHAIR.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.