പ്രിൻസിപ്പലിനെതിരെ അധ്യാപികയുടെ പരാതി; പൊലീസ് കേസെടുത്തു

പ്രിൻസിപ്പലിനെതിരെ അധ്യാപികയുടെ പരാതി; പൊലീസ് കേസെടുത്തു പട്ടാമ്പി: സ്‌കൂൾ പ്രിൻസിപ്പലിൽ നിന്ന്​ വിവേചനവും ആക്രമണഭീഷണിയും നേരിടുന്നതായി അധ്യാപികയുടെ പരാതി. വല്ലപ്പുഴ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികയാണ് വനിത കമീഷനും പൊലീസിനും പരാതി നൽകിയത്. തനിക്കെതിരെ ഭീഷണിയുയർത്തിയ ലാബ്​ അസിസ്റ്റന്‍റിനെതിരെയും പ്രിൻസിപ്പലിനെതിരെയും അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന്​ പരാതിയിൽ ആവശ്യപ്പെട്ടു. പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.