കൂറ്റനാട്ട്​ തീപടർന്ന കിണറുകളില്‍ ഇന്ധനമെന്ന്​ സൂചന

കൂറ്റനാട് : കൂറ്റനാട്ടും പരിസരങ്ങളിലുമുള്ള കിണറുകളിലെ വെള്ളത്തില്‍ ഇന്ധനത്തോട് സാമ്യതയുള്ള ദ്രാവകങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ഭൂഗർഭജല, മലിനീകരണ വകുപ്പുകള്‍ നടത്തിയ പരിശോധനയിലാണ്​ ഇക്കാര്യം കണ്ടെത്തിയത്​. കിണറ്റിനകത്തേക്ക് പേപ്പര്‍ കത്തിച്ചിട്ടാല്‍ വെള്ളം ആളിക്കത്തുന്നതിനെത്തുടർന്നാണ്​ പരിശോധന നടത്തിയത്​. വിദഗ്ധ പരിശോധനക്കായി എട്ട്​ കിണറുകളില്‍നിന്ന്​ ജലം ശേഖരിച്ചു. കൂടുതല്‍ പരിശോധിച്ച ശേഷമേ വ്യക്തമായ കാരണം ലഭ്യമാവൂവെന്ന്​ ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളത്തിന് പെട്രോളിന്‍റെ ഗന്ധവുമുണ്ട്​. വെള്ളത്തിന് മുകളിലായി എണ്ണപോലെ കിടക്കുന്നതായി കാണുന്നുണ്ട്. രണ്ട് മാസമായി ഈ പ്രതിഭാസം കാണുന്നതായി​ വീട്ടുകാർ പറഞ്ഞു. വെള്ളം ഉപയോഗിക്കുന്നവർക്ക്​ ദേഹമാകെ ചൊറിച്ചിലും അനുഭവപ്പെട്ടിരുന്നു. P3 ank കൂറ്റനാട്ട്​ കിണറുകളില്‍ പേപ്പര്‍ കത്തിച്ചിട്ടപ്പോൾ കത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.