തൃത്താലയിലെ മുഴുവൻ വില്ലേജ് ഓഫിസുകളും സ്മാർട്ടാക്കും കൂറ്റനാട്: തൃത്താല മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫിസുകളും സ്മാർട്ട് ഓഫിസുകളാക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ്. സർക്കാർ ഫണ്ടും എം.എൽ.എ ഫണ്ടും മറ്റുഫണ്ടുകളും ഇതിനായി വിനിയോഗിക്കും. ചാലിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്‍റ് എ.വി. സന്ധ്യ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.ആർ. കുഞ്ഞുണ്ണി, ജില്ല പഞ്ചായത്ത് അംഗം അനു വിനോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാഹിറ ഖാദർ, പഞ്ചായത്ത് അംഗങ്ങളായ പി.വി. രജീഷ് കുമാർ, ഹുസൈൻ പുളിയഞ്ഞാലിൽ, നിഷ അജിത്ത് കുമാർ, ആനി വിനു, ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യ സുരേന്ദ്രൻ, കെ.കെ. ബാലൻ, പി.ഐ യൂസഫ്, പി.എ. നൗഷാദ്, കെ.കെ. ശിവശങ്കരൻ, പട്ടാമ്പി തഹസിൽദാർ ടി.പി. കിഷോർ, എസ്.വി.ഒ, പി.ബി. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. സർക്കാറിന്‍റെ സ്മാർട്ട് ഓഫിസ് പദ്ധതി പ്രകാരം 44 ലക്ഷം രൂപ ചെലവഴിച്ചാണ് ചാലിശ്ശേരി മിനി സിവിൽ സ്റ്റേഷനില്‍ പുതിയ വില്ലേജ് ഓഫിസ് നിർമിക്കുന്നത്. Pew ank(villej) ചാലിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിട നിർമാണം സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു ---------------------------- ഐഫ ഷാഹിനയുടെ ധീരതക്ക് സ്പീക്കറുടെ അനുമോദനം കൂറ്റനാട്: കിണറ്റിൽ വീണ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയ ഐഫ ഷാഹിനയുടെ ധീരതക്ക് സ്പീക്കർ എം.ബി. രാജേഷിന്റെ അനുമോദനം. വാവനൂരിലെ വീട്ടിലെത്തി ഐഫയെ നേരിട്ടാണ് സ്പീക്കർ അനുമോദിച്ചത്. സഹോദരി ഐഷ ഷാഹിനയുടെ കുഞ്ഞിനെയാണ് വീട്ടുകിണറ്റില്‍നിന്ന് സാഹസികമായി എം.ബി.എ വിദ്യാർഥിനി രക്ഷിച്ചത്. Pew ank(ആദരം) ഐഫ ഷാഹിനയെ സ്പീക്കര്‍ വീട്ടിലെത്തി ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.