പരിശീലന പരിപാടി

പാലക്കാട്​: സംസ്ഥാന ഭക്ഷ്യഭദ്രത കമീഷന്‍ ജില്ലയിലെ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്കായി ഭക്ഷ്യ ഭദ്രത 2013 നിയമത്തെക്കുറിച്ച് മാര്‍ച്ച് എട്ടിന് രാവിലെ പത്തിന് പാലക്കാട്​ തൃപ്തി ഹാളില്‍ നടത്തും. സംസ്ഥാന ഭക്ഷ്യ കമീഷന്‍ അംഗം വി. രമേശന്‍ ഉദ്ഘാടനം ചെയ്യും. ---------------- സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ അവസരം പാലക്കാട്​: എംപ്ലോയ്​മെന്‍റ്​ എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സംവരണാനുകൂല്യം നല്‍കുന്നതിന് സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ അവസരം. ഉദ്യോഗാർഥ്യകള്‍ ഇ.ഡബ്ല്യൂ.എസ് (ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍) സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്​മെന്‍റ്​ രജിസ്ട്രേഷന്‍ കാര്‍ഡുമായി എംപ്ലോയ്​മെന്‍റ്​ എക്സ്ചേഞ്ചില്‍ എത്തണമെന്ന് ജില്ല എംപ്ലോയ്​മെന്‍റ്​ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204. ബേക്കറി ഉല്‍പന്ന നിര്‍മാണം: റെസിഡന്‍ഷ്യല്‍ സംരംഭകത്വ വര്‍ക്​ഷോപ്പ് പാലക്കാട്​: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി) ബേക്കറി ഉല്‍പന്ന നിര്‍മാണത്തില്‍ റെസിഡന്‍ഷ്യല്‍ സംരംഭകത്വ വര്‍ക്​ഷോപ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 14 മുതല്‍ 18 വരെ കളമശ്ശേരി കെ.ഐ.ഇ.ഡി കാമ്പസിലാണ്​ പരിശീലനം. 1000 രൂപയാണ് ഫീസ്. താൽപര്യമുള്ളവര്‍ www.kied.info ല്‍ അപേക്ഷിക്കണം. ഫോണ്‍: 0484-2532890, 2550322, 96055 42061. തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് പാലക്കാട്​: വിവിധ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്ന മികച്ച തൊഴിലാളിക്ക് സര്‍ക്കാര്‍ തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നു. കാഷ് അവാര്‍ഡും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. സെക്യൂരിറ്റി, ഹെഡ്​ ലോഡ്, നിര്‍മാണം, മരംകയറ്റം, തയ്യല്‍, കയര്‍, കശുവണ്ടി, മോട്ടോര്‍, തോട്ടം, സെയില്‍സ്, നഴ്സിങ്​, ഗാര്‍ഹികം, ടെക്സ്റ്റൈല്‍ മില്‍, കരകൗശല, വൈദഗ്ധ്യ, പാരമ്പര്യ (ഇരുമ്പുപണി, മരപ്പണി, കല്‍പ്പണി, വെങ്കലപ്പണി, കളിമണ്‍പത്ര നിര്‍മാണം), മത്സ്യബന്ധന/വില്‍പന, മാനുഫാക്ച്ചറിങ്​/ പ്രോസസിങ്​ (മരുന്ന് നിർമാണം, ഓയില്‍ മില്‍, ചെരുപ്പ് നിർമാണം, ഫിഷ് പീലിങ്​) എന്നീ മേഖലകളിലെ തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് ഏഴുവരെ www.lc.kerala.gov.in ല്‍ നോമിനേഷന്‍ സമര്‍പ്പിക്കാം. എന്‍ട്രിയില്‍ തൊഴിലാളികള്‍ തൊഴിലുടമയുടേയും ട്രേഡ് യൂനിയന്‍ പ്രതിനിധിയുടേയും പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ല ലേബര്‍ ഓഫിസിലും അസി. ലേബര്‍ ഓഫിസുകളിലും ലഭിക്കും. ഫോണ്‍: 0491-2505584.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.