കുടുംബ വഴക്കിനിടെ യുവാവ്​ മരിച്ച സംഭവം: ബന്ധു റിമാൻഡിൽ

വടക്കഞ്ചേരി: കുടുംബ വഴക്കിനിടെ യുവാവ്​ മരിച്ച സംഭവത്തിൽ ബന്ധുവിനെ റിമാൻഡ്​ ചെയ്തു. മേരിഗിരി രക്കാണ്ടിയിൽ കുടുംബവഴക്കിനിടെ തലക്കടിയേറ്റ് ശിവൻ (48) മരിച്ച കേസിലാണ്​ പിതൃസഹോദര പുത്രൻ രതീഷിനെ (30) റിമാൻഡ്​ ചെയ്തത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെ വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ ശിവനെ അയൽപക്കത്ത് താമസിക്കുന്ന രതീഷ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ്​ കേസ്​. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. പടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.