പട്ടാമ്പി: തിരുവേഗപ്പുറ പഞ്ചായത്തിൽ തൂതപ്പുഴക്ക് കുറുകെ നിർമിക്കുന്ന കാലടിക്കുന്ന് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി പ്രദേശം മുഹമ്മദ് മുഹ്സിൻ എം.എൽ.എ സന്ദർശിച്ചു. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിക്ക് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനാണ് ഡിസൈനും വിശദമായ പ്രോജക്ട് റിപ്പോർട്ടും പ്ലാനും തയാറാക്കിയത്. പദ്ധതിക്ക് 24.8 കോടിയുടെ അനുമതി ലഭിച്ചിരുന്നു. വേനലിൽ രൂക്ഷമായ വരൾച്ച അനുഭവപ്പെടുന്ന പഞ്ചായത്തിലെയും മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തിലെയും ജലസേചനത്തിനും കുടിവെള്ളത്തിനും ഉപകാരപ്പെടും വിധം തടയണ നിർമിച്ച് ജലം സംഭരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ മൂന്ന് കിലോമീറ്ററോളം ദൂരം വെള്ളം സംഭരിച്ചു നിർത്താനാകും. പ്രദേശത്തെ 200 ഹെക്ടറോളം നെൽകൃഷിക്കും പച്ചക്കറി, വാഴ കൃഷികൾക്കും പദ്ധതി പ്രയോജനപ്പെടും. ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഉദ്യോഗസ്ഥ ശോഭ, ഷാഹിൻ, കെ. പരമേശ്വരൻ, പി.കെ. സതീശൻ, പഞ്ചായത്ത് പ്രസിഡന്റ് എം.ടി. മുഹമ്മദാലി, സുഭാഷ്, ഉമ്മർ, കുഞ്ഞുമുഹമ്മദ് എന്നിവർ അനുഗമിച്ചു. ഫോട്ടോ PEWPTB 052 കാലടിക്കുന്ന് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി പ്രദേശം മുഹ്സിൻ എം.എൽ.എ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.