പത്തിരിപ്പാല: പതിനാലാം മൈൽ അകലൂർ കാവ് റോഡിൽ കനാൽ പാലത്തിന് കൈവരിയില്ലാത്തത് അപകട ഭീഷണിയാകുന്നു. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ വാഹനങ്ങൾ അരികുചേർന്ന് വന്നാൽ അപകടം ഉറപ്പാണെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ കനാലിന് നാലു മീറ്ററോളം താഴ്ചയുണ്ട്. നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്. നിർമാണ സമയത്ത് സ്ഥാപിച്ച കൈവരി കാലവർഷക്കെടുതിയിൽ പാടെ തകരുകയായിരുന്നു. പുനർനിർമിക്കാൻ നാട്ടുകാർ പലതവണ ജലസേചന വകുപ്പിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. അടിയന്തരമായി പുതിയ കൈവരി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിത്രം PEW PTPL 2- അകലൂർ ക്ഷേത്രം റോഡിലെ കൈവരിയില്ലാത്ത കനാൽ പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.