സംയുക്ത മഹല്ല്​ കുടുംബസംഗമം

പറളി: പറളി, എടത്തറ-അഞ്ചാംമൈൽ മഹല്ലുകളുടെ സംയുക്ത കുടുംബസംഗമം കിഴക്കഞ്ചേരിക്കാവ് മാമ്പ്ര ഹാളിൽ നടന്നു. മസ്ജിദ് കൗൺസിൽ സംസ്ഥാന സെക്രട്ടറി മാലിക് ഷഹബാസ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ്​ ബഷീർ ഹസൻ നദ്​വി അധ്യക്ഷത വഹിച്ചു. ഫൈസൽ പറളി റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി. മുഹമ്മദ്, ഹബീബുറഹ്മാൻ, സെയ്തുമുഹമ്മദ്, കെ.എം. അഫ്സൽ, ബഷീർ മാസ്റ്റർ പുതുക്കോട്, നസീഫ്, ആദിൽ, അഞ്ചാംമൈൽ മസ്ജിദുന്നൂർ സെക്രട്ടറി ഫിറോസ്, ട്രസ്റ്റ് ചെയർമാൻ കരീം പറളി എന്നിവർ സംസാരിച്ചു. പടം PE- PRY - 2 മേഖല സംയുക്ത മഹല്ല് കുടുംബസംഗമം മസ്ജിദ് കൗൺസിൽ സംസ്ഥാന സെക്രട്ടറി മാലിക് ഷഹബാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.