വാതിൽപടി ശേഖരണം; ആദ്യവാർഡ്​ പ്രഖ്യാപനം

മങ്കര: മങ്കര പന്ത്രണ്ടാം വാർഡ് കുനിയമ്പാടം വാർഡിനെ പൂർണമായി വാതിൽപടി ശേഖരണം പൂർത്തിയാക്കിയ ജില്ലയിലെ ആദ്യ വാർഡായി പ്രഖ്യാപിച്ചു. ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർ ടി.ജി. അഭിജിത് പ്രഖ്യാപനം നിർവഹിച്ചു. മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എം.എൻ. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. ജില്ല ഡെപ്യൂട്ടി ഡയറക്ടർ കെ. ഗോപിനാഥൻ, ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ വൈ. കല്യാണകൃഷ്ണൻ, വി.ഇ.ഒ ബിന്ദു, പഞ്ചായത്ത്​ അംഗങ്ങളായ രമേശ്, വിനോദ് കുമാർ, പി. പാഞ്ചാലി, ചന്ദ്രലീല, രതീഷ് കുമാർ, അസി. സെക്രട്ടറി സുനിത എന്നിവർ സംസാരിച്ചു. ചിത്രം. PEW PTPL3 മങ്കര പന്ത്രണ്ടാം വാർഡ് സമ്പൂർണ വാതിൽപടി ശേഖരണം പൂർത്തിയാക്കിയ ജില്ലയിലെ ആദ്യ വാർഡ് പ്രഖ്യാപനം ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർ ടി.ജി. അഭിജിത് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.