പാലക്കാട്: കൊടുംതണുപ്പ്, അഭയാർഥിപ്രവാഹം... ഇതിനിടയിൽ ഒരു പകലും രാത്രിയും കഴിച്ചുകൂട്ടിയാണ് റുമാനിയൻ അതിർത്തി കടക്കാനായത്. എല്ലാം കഴിഞ്ഞ് വീടെത്തിയപ്പോൾ വലിയ ആശ്വാസം -ലക്ഷ്മി പറയുന്നു. ഉക്രെയിനിലെ പടിഞ്ഞാറൻ നഗരമായ ചർണിവെസ്തിയിൽ മൂന്നാംവർഷ മെഡിക്കൽ വിദ്യാർഥിനിയായ ലക്ഷ്മി കൽപ്പാത്തി വലിയപാടം 'ഗിരിലക്ഷ്മി'യിൽ സുരേഷ് മേനോന്റേയും അർച്ചനയുടേയും മകളാണ്. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയിരുന്നു. എന്നാൽ, നടപടിക്രമം പൂർത്തിയായപ്പോഴേക്കും സ്ഥിതി സങ്കീർണമായി. ലക്ഷ്മിയോടൊപ്പം 10 മലയാളി വിദ്യാർഥികളും സഹയാത്രികരായുണ്ടായിരുന്നു. കോളജ് ഹോസ്റ്റലിൽനിന്നും റുമാനിയൻ അതിർത്തിയിലേക്ക് 30 കിലോമീറ്റർ ദൂരമേ ഉണ്ടായിരുന്നു. എംബസി ഉദ്യോഗസ്ഥരിൽനിന്നും സംസ്ഥാന സർക്കാറിൽനിന്നും നല്ല സഹകരണമാണ് ലഭിച്ചതെന്ന് ലക്ഷ്മി പറഞ്ഞു. ശനിയാഴ്ച മുംബൈയിൽ വന്നിറങ്ങിയ കുട്ടികൾ കേരള ഹൗസിൽ താമസിച്ചശേഷം ഞായറാഴ്ച രാവിലെയാണ് നെടുമ്പാശ്ശേരി വഴി നാട്ടിലെത്തിയത്. സഹോദരൻ ഗിരീഷ് മേനോൻ ഉക്രെയിനിൽ അതേ കോളജിൽ അഞ്ചാംവർഷ മെഡിക്കൽ വിദ്യാർഥിയാണ്. ഗിരീഷും നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. p3 lakshmi ലക്ഷ്മി അച്ഛൻ സുരേഷ് മേനോനും അമ്മ അർച്ചനക്കുമൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.