ആനക്കര: കുഞ്ഞലവിയുടെ ആടും അണ്ണാറക്കണ്ണനും തമ്മിലെ സൗഹൃദം വിസ്മയ കാഴ്ചയാണ്. മാണൂർ വെള്ളാട്ട് വളപ്പിൽ കുഞ്ഞലവിയുടെ വീട്ടിലാണ് മിണ്ടാപ്രാണികൾ തമ്മിലെ അപൂര്‍വ ചങ്ങാത്തം. ഒരിക്കല്‍ വീണുകിട്ടിയ അണ്ണാൻ കുഞ്ഞിനെ വീട്ടുകാര്‍ ശുശ്രൂഷിച്ച് വിട്ടയച്ചെങ്കിലും സ്മരണയില്‍നിന്ന് ഒഴിയാൻ അണ്ണാറക്കണ്ണന്‍ ഒരുക്കമല്ല. വീട്ടുകാരും പോരാത്തതിന് വളര്‍ത്താടുമായി ഇവന്‍ ഏറെ അടുപ്പമാണ്. പറഞ്ഞുവിട്ടതിനാല്‍ മറ്റെവിടയോയാണ് കഴിയുന്നതെങ്കിലും പതിവായി ഇവര്‍ക്കരികിലെത്തും. മണിക്കൂറുകളോളം വീട്ടുകാരുമായും ആടുമായും സൗഹൃദം പങ്കുവെക്കുകയും ഭക്ഷണം കഴിക്കുകയും ആടിന് സ്നേഹചുംബനം നൽകി തിരിച്ചുപോകുകയും ചെയ്യും. മനസ്സിന് കൺകുളിർമ നൽകുന്ന ഈയൊരു ചങ്ങാത്തം മാസങ്ങളായി പതിവുതെറ്റാതെ തുടരുന്നു. P3 ank ആടിന് മുത്തം കൊടുക്കുന്ന അണ്ണാന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.