കാറും ലോറിയും കൂട്ടിയിടിച്ച്​ നാല് പേര്‍ക്ക് പരിക്ക്

ആനക്കര: കാറും ലോറിയും കൂട്ടിയിടിച്ച്​ കാർ യാത്രക്കാരായ നാല് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പത്തോടെ ആനക്കര സെന്‍ററിന് സമീപം നീലിയാട് റോഡിലാണ് അപകടം. ആനക്കരയിൽനിന്ന് എടപ്പാളിലേക്ക് പോകുന്ന കാറും എടപ്പാളില്‍നിന്ന്​ കുമ്പിടി ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയുമാണ് ഇടിച്ചത്. അപകടത്തില്‍ കാറിന്‍റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Pew ank( കാര്‍ ആനക്കര സെന്‍ററിന് സമീപം നീലിയാട് റോഡില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.