ക്ഷീര സംഘങ്ങളിൽ സൗരോർജ പദ്ധതികൾ പൂർത്തിയായി വൈദ്യുത ചെലവ് കുറക്കുക ലക്ഷ്യം പാലക്കാട്: ജില്ലയിലെ 11 ക്ഷീര സഹകരണ സംഘങ്ങളിൽ സൗരോർജ വൈദ്യുതി പദ്ധതികൾ പൂർത്തിയായി. ക്ഷീര സഹകരണ സംഘങ്ങളുടെ ദൈനംദിന വൈദ്യുതി ഉപഭോഗ ചെലവ് കുറക്കാൻ ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ് സബ്സിഡിയോടെയാണ് സൗരോർജ പ്ലാന്‍റുകൾ സ്ഥാപിച്ചത്. പാല്‍ ശീതീകരണികള്‍ സ്ഥാപിച്ച ക്ഷീര സംഘങ്ങള്‍ക്ക് പ്രതിമാസം 16,000 രൂപ മുതല്‍ ഒരുലക്ഷം വരെ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ചെലവുണ്ട്. ഇത് കുറക്കുന്നതിനായാണ് സോളാര്‍ പ്ലാന്റുകള്‍ നിർമിക്കാൻ തീരുമാനമായത്. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ മുഖേനയാണ് സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. ആകെ ചെലവിന്റെ 75 ശതമാനം അല്ലെങ്കില്‍ പരമാവധി എട്ട് ലക്ഷം ഏതാണോ കുറവ് എന്ന രീതിയിലാണ് ധനസഹായം അനുവദിക്കുന്നത്. ഈ പദ്ധതിയ്ക്കായി ക്ഷീര വികസന വകുപ്പ് മുഖേന ജില്ലയില്‍ മാത്രം മുക്കാല്‍ കോടിയിലധികം സബ്സിഡിയായി അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.