ക്ഷീര കർഷക സെമിനാർ

പെരിങ്ങോട്ടുകുറുശ്ശി: ഗുണനിലവാരമുള്ള പാൽ, ഉൽപാദനത്തിൽ അവലംബിക്കേണ്ട കാര്യങ്ങൾ, പാലിന്‍റെ വില വർധന എന്നീ വിഷയങ്ങളിൽ പെരിങ്ങോട്ടുകുറുശ്ശി മന്ദത്തുകാവ് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ക്ഷീര കർഷകർക്ക് ബോധവത്​കരണ സെമിനാർ നടത്തി. മുൻ എം.എൽ.എ എ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മന്ദത്തുകാവ് ക്ഷീര സംഘം പ്രസിഡന്‍റ്​ സി.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാലക്കാട്​ മിൽമ ക്വാളിറ്റി കൺട്രോളർ ഫെമി വി. മാത്യു സെമിനാറിൽ വിഷയമവതരിപ്പിച്ചു. ഡെയറി ഫാം ഇൻസ്പെക്ടർ വി.എസ്. സംഗീത ഡെയറി ക്വിസ് നടത്തി. മന്ദത്തുകാവ് ക്ഷീര സംഘം സെക്രട്ടറി സുജാത സ്വാഗതവും സുലോചന നന്ദിയും പറഞ്ഞു. പടം PE- PRY - 1 പെരിങ്ങോട്ടുകുറുശ്ശി മന്ദത്തുകാവ് ക്ഷീര സംഘത്തിൽ നടന്ന സെമിനാർ എ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.