തദ്ദേശസ്വയംഭരണ ദിനാഘോഷം

പാലക്കാട്: തദ്ദേശ സ്വയംഭരണ ദിനാഘോഷം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ല കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയായി. ഏകീകൃത തദ്ദേശസ്വയം ഭരണ വകുപ്പ് നിലവില്‍ വന്നതിനാല്‍ ത്രിതല പഞ്ചായത്തുകളും കോര്‍പ്പറേഷനും സംയുക്തമായാണ് തദ്ദേശ സ്വയംഭരണ ദിനാഘോഷം സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.കെ. ചാമുണ്ണി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്ലാനിങ്​ ബോര്‍ഡ് എസ്.ആര്‍.ജി. അംഗം പ്രൊഫ. പി.കെ. രവീന്ദ്രൻ, പാലക്കാട് മുനിസിപ്പാലിറ്റി സെക്രട്ടറി ഡി. ജയകുമാർ, ഹരിത കേരളം മിഷന്‍ ജില്ല കോ-ഓഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍, ശുചിത്വ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ടി.ജി. അഭിജിത്ത്, ലൈഫ് മിഷന്‍ ജില്ല കോഓഡിനേറ്റര്‍ കെ.പി. വേലായുധന്‍, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ പി. സൈതലവി, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഇ. ചന്ദ്രബാബു എന്നിവർ സംസാരിച്ചു. (പടം. PEW PKD LSGD. തദ്ദേശ സ്വയംഭരണ ദിനാഘോഷം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.