കേരളശ്ശേരി: ഗ്രാമപഞ്ചായത്തിലെ ഹൈസ്കൂൾ പരിസരത്തുള്ള പൊതുകിണർ നവീകരണ പ്രവൃത്തി തുടങ്ങി. ജനങ്ങൾ നിത്യേന ആശ്രച്ചിരുന്ന കിണർ ആൾമറ തകർന്നാണ് ഉപയോഗിക്കാൻ പറ്റാതായത്. കാലപഴക്കം കാരണം കിണറിന്നകത്ത് മണ്ണും ചളിയും അടിഞ്ഞുകൂടിയിരുന്നു. കേരളശ്ശേരി ഗ്രാമപഞ്ചായത്ത് 4,35,000 രൂപ ചെലവഴിച്ചാണ് കിണർ നവീകരിക്കുന്നത്. കിണറിലെ ചളിയും മണ്ണും നീക്കം ചെയ്തു. റിങ് ഇറക്കി ആൾമറ നിർമിക്കും. കിണർ പുനരുദ്ധാരണ പ്രവൃത്തി പൂർത്തിയായശേഷം ഗ്രിൽ സ്ഥാപിക്കും. പടം) KLKD Keralasseri 1 കേരളശ്ശേരി ഹൈസ്കൂൾ പരിസരത്തെ പൊതുകിണർ നവീകരണം പുരോഗമിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.